BREAKING NEWSLATESTWORLD

രണ്ടുവയസുകാരി ബാന്‍ജോയ്ക്ക് ജീവനുള്ള പാമ്പാണ് കളിക്കൂട്ടുകാര്‍

രണ്ട് വയസ്സുണ്ടായിരുന്നപ്പോള്‍ നിങ്ങളുടെ കളിപ്പാട്ടം എന്തായിരുന്നു എന്നോര്‍മ്മയുണ്ടോ? ഒരു പക്ഷെ പാവയോ, കളിക്കുന്ന കാറോ മറ്റോ ആയിരിക്കും. പക്ഷെ 2 വയസ്സുള്ള ബാന്‍ജോയുടെ കളിപ്പാട്ടം പാമ്പാണ്. ബാന്‍ജോ പാമ്പുമായി കളിക്കുന്ന വീഡിയോയിലെ പാമ്പ് റബ്ബര്‍ പാമ്പോ അല്ലെങ്കില്‍ വിഡിയോയില്‍ എഡിറ്റ് ചെയ്തു കയറ്റിയതാണ് എന്ന് പറയല്ലേ. ജീവനുള്ള ഭീമന്‍ പാമ്പിനെയാണ് ബാന്‍ജോ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി വടക്കന്‍ ഓസ്‌ട്രേലിയയിലുടനീളം ജനവാസമേഖയിലെത്തുന്ന ഭീമന്‍ ഉരഗങ്ങളെ പിടിച്ച് കാട്ടിലേക്ക് മാറ്റുന്ന മാറ്റ് റൈറ്റിന്റെ മകനാണ് ലിറ്റ് ബാന്‍ജോ. അടുത്തിടെ റൈറ്റ് തന്റെ മകനെ രണ്ട് മീറ്റര്‍ നീളമുള്ള പാമ്പിനെ പരിചയപ്പെടുത്തി. എങ്ങനെയാണ് പാമ്പുകളുമായി ഇടപഴകുക എന്ന് ബാന്‍ജോയെ പഠിപ്പിക്കാനായിരുന്നു ഇത്.
പുല്‍ത്തകിടിയില്‍ വമ്പന്‍ പാമ്പിനെ കൊണ്ടുവന്നപ്പോള്‍ ബാന്‍ജോയ്ക്ക് ഭയത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മാത്രമല്ല പാമ്പിന്റെ വാല്‍ പിടിച്ച് പുല്‍ത്തകിടിയിലേക്ക് വലിക്കുകയായിരുന്നു ബാന്‍ജോ. ‘അവനെ പാമ്പിനെ പുറത്തെടുത്ത് പുല്‍ത്തകിടിയിലേക്ക് വലിച്ചിടൂ’ എന്ന് പിതാവ് ബാന്‍ജോയോട് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.’സൂക്ഷിക്കുക, പാമ്പ് നിന്നെ കടിക്കും. നീ അതിന്റെ വാലിലുള്ള പിടി വിട്ടേക്ക്,’ എന്നും പിതാവ് ബാന്‍ജോയോട് പറയുന്നുണ്ട്. ബാന്‍ജോയ്ക്ക് പക്ഷെ പക്ഷെ കൂസലൊന്നുമില്ല. കളിയ്ക്കാന്‍ ഒരു കൂട്ടുകാരനെ കിട്ടിയതുപോലെ തുള്ളിച്ചാടുന്ന ബാന്‍ജോയാണ് വിഡിയോയില്‍ നിറയെ.
ഇന്‍സ്റ്റാഗ്രാമില്‍ 3.7 ലക്ഷത്തിലധികം വ്യൂകളുമായി ബാന്‍ജോയും തന്റെ പുതിയ കൂട്ടുകാരനും ഇപ്പോള്‍ വൈറലാണ്. പിതാവ് മാറ്റ് റൈറ്റിന് സ്വന്തമായി ഒരു ടിവി ഷോയുണ്ട്. ‘മോണ്‍സ്റ്റര്‍ ക്രോക്ക് റേഞ്ചര്‍’ എന്ന പരിപാടിയില്‍ ഭീമന്‍ മുതലകളെ അനായാസം കൈകാര്യം ചെയ്യുന്നതായി കാണാം. ഈ പരമ്പരയില്‍ അധികം താമസമില്ലാതെ മകന്‍ ബാന്‍ജോയെയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് മാറ്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker