ENTERTAINMENTMALAYALAM

‘രണ്ടു ചാണക പീസ് തരട്ടേ’: അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി നടി അഹാന കൃഷ്ണ. അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്ന അധിക്ഷേപ കമന്റിട്ടത്. ‘രണ്ടു ചാണക പീസ് തരട്ടേ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ഇതിനായിരുന്നു താരത്തിന്റെ മറുപടി.
സാധരണ ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും എന്നാല്‍ താങ്കളെപ്പോലെയുള്ള ഒരാളെ പ്രശസ്തനാക്കിയിട്ടേ കര്യമുള്ളുവെന്നും അഹാന മറുപടിയില്‍ കുറിച്ചു. മാത്രമല്ല, മനുഷ്യനായാല്‍ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്നും അഹാന അധിക്ഷേപിച്ചയാളോട് പറയുന്നു.
‘സാധരണയായി നിങ്ങളെപ്പോലെയുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മനുഷ്യനായാല്‍ അല്‍പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടൊങ്കിലും ആത്മാര്‍ഥ സ്‌നേഹം വേണം. ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ ഡയലോഗുകള്‍ കൊണ്ട് ഇങ്ങനെയുള്ള പൊതുമധ്യത്തില്‍ സ്വയം അപഹാസ്യനാവുകയും വിഢിയാവുകയും ചെയ്യരുത്’ അഹാന മറുപടിയായി എഴുതി.
അഹാനയുടെ മറുപടിയെ പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ‘അടി’ എന്ന അഹാനയുടെ ചിത്രം ഇനി പുറത്തിറങ്ങാനുണ്ട്. ഷൈന്‍ ടോം ചാക്കോയാണ് ഈ സിനിമയിലെ നായകന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker