ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മു കാശ്മീരിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം അടുത്ത മാസം 18 ന് നടക്കും. രണ്ടാം ഘട്ട, സെപ്റ്റംബർ 25 നും, മൂന്നാം ഘട്ടം ഒക്ടോബർ 1 നും നടക്കും. ഒക്ടോബർ 4 നാണ് വോട്ടെണ്ണൽ നടക്കുക.
ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിനാണ് നടക്കുക. നാലിനാണ് വോട്ടെണ്ണൽ നടക്കുക. നിയമസഭകളുടെ കാലാവധി നവംബർ 3 ആണ് അവസാനിക്കുക.
ജമ്മു കശ്മീരിലെ 90 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുകയെന്ന് സിഇസി അറിയിച്ചു. അതിൽ 74 ജനറലും 16 സംവരണ മണ്ഡലങ്ങളും (എസ്ടി – 9, എസ്സി – 7) ആണ്.