പാരിസില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് വിനേഷ് ഫോ?ഗട്ടിന്റെ അയോ?ഗ്യത. ഭാര പരിശോധനയിലായിരുന്നു വിനേഷിന് തിരിച്ചടി നേരിട്ടത്. താരത്തിന് 50 കിലോയില്‍ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയില്‍ 100 ?ഗ്രാം കൂടുതലാണ് താരത്തിന്. ഇന്ന് രാവിലെ ആയിരുന്നു ഭാരപരിശോധന.
ഇന്നലെ വൈകിട്ട് രണ്ട് കിലോ കൂടുതല്‍ ആയിരുന്നു. രാത്രി ഉറക്കമിളച്ചു, ജോഗിംഗ്,സ്‌കിപ്പിംഗ്, സൈക്ലിംഗ് ചെയ്ത് ഭാരം കുറയ്ക്കാന്‍ ശ്രമിച്ചു എന്നാണ് വിവരം. ഭാരപരിശോധന നടത്താന്‍ കുറച്ചുകൂടി സമയം വേണമെന്ന് ഇന്ത്യന്‍ ഡെലിഗേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. നടപടിക്കെതിരെ പുനപരിശോധനയ്ക്ക് സാധ്യതയില്ല. അയോഗ്യത വിവരം വിനേഷിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.
വിനേഷ് ഫോഗാട്ടിന്റെ അയോഗ്യത സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രി 3 മണിക്ക് ലോക്‌സഭയില്‍ പ്രസ്താവന നടത്തും. അയോ?ഗ്യയാക്കിയതോടെ വിനേഷ് ഫോ?ഗട്ട് മെഡലുകള്‍ ഒന്നും ലഭിക്കില്ല. പട്ടികയില്‍ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസില്‍ വെള്ളിയോ സ്വര്‍ണമോ ഇന്ത്യ പ്രതീ?ക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോ?ഗ്യയാക്കിയത്. സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.
47 Less than a minute