BUSINESSBUSINESS NEWS

രണ്‍വീര്‍ സിംഗ് സ്ലീപ്പിഹെഡ് ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: രാജ്യത്തെ മുന്‍നിര ഡിടുസി ഫര്‍ണിച്ചര്‍ സ്റ്റര്‍ട്ട്അപ്പ് ബ്രാന്‍ഡായ സ്ലീപ്പിഹെഡ്, ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിച്ചു.
സമ്പൂര്‍ണ്ണ ഹോം ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായി ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഉറപ്പാക്കുന്ന ഫര്‍ണീച്ചര്‍ ഹോം ഡെക്കോര്‍ ഡിടുസി ബ്രാന്‍ഡാണ് സ്ലീപ്പിഹെഡ്. 2025ഓടെ 1000 കോടി വിപണി മൂല്യമുള്ള ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായി സ്ലീപ്പിഹെഡിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ സഹകരണം കരുത്താകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതുവരെ 200 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്.
2018 ലെ ലൈറ്റ്ഹൗസ് ഫണ്ട്‌സ്, നോണ്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്ട്‌നേഴ്‌സിന്റെ 2021 ലെ ഗ്രോത്ത്് റൗണ്ട് എന്നിവ ഉള്‍പ്പടെ ഇതുവരെ 200 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 150 കോടി രൂപയുടെ വരുമാനവും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker