ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി കേരളത്തില്‍ നിന്ന് രമ്യ ഹരിദാസ് എം പിയെ നിയമിച്ചു. വിദ്യ ബാലകൃഷ്ണന് സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനായും തെരഞ്ഞെടുത്തു.