ഇടുക്കി: ദേവികുളത്തെ വിവാദമായ രവീന്ദ്രന് പട്ടയം നല്കിയ എം ഐ രവീന്ദ്രന് റവന്യൂ വകുപ്പിനെതിരെ കോടതിയെ സമീപിക്കുന്നു. താന്‍ നല്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരേയുള്ള കേസില്‍ കക്ഷി ചേരുമെന്ന് എം ഐ രവീന്ദ്രന് പറഞ്ഞു. വക്കീല്‍ ഫീസ് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഒമ്പത് വില്ലേജുകളില്‍ ബക്കറ്റ് പിരിവ് നടത്തും. മൂന്നാറിലെ റിസോര്‍ട്ടുടമകകളില്‍ നിന്നും ഭരണകക്ഷി നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്നും രവീന്ദ്രന് അടിമാലിയില്‍ പറഞ്ഞു