SPORTSFOOTBALL

രാംകോ കേരളാവിമന്‍സ് ലീഗ് നാലാം സീസണിന് ഇന്ന് കിക്കോഫ്

കൊച്ചി : കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രധാന ടൂര്‍ണമെന്റായ കേരള വിമന്‍സ് ലീഗ് നാലാം സീസണിന് ഇന്ന് കൊച്ചിയിലും കോഴിക്കോടുമായി കിക്കോഫ്. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. ആഗസ്റ്റ് 10ന് നാലുമണിക്കാണ് കിക്ക് ഓഫ്.
അതേസമയം തന്നെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും, എമിറേറ്റ്‌സ് എസ് സിയും തമ്മില്‍ ഏറ്റുമുട്ടും.ഒക്ടോബര്‍ 15ാനാണ് ലീഗിന്റെ കലാശക്കൊട്ട്
ഇത്തവണ നിലവിലെ ജേതാക്കളായ ഗോഗുലം, . രണ്ടാം സ്ഥാനക്കാരായ ഡോണ്‍ബോസ്‌കോ എന്നീ ടീമുകള്‍ക്കു പുറമെ മൊത്തം 10 ടീമുകള്‍ മത്സരരംഗത്തുണ്ട്. കഴിഞ്ഞ സീസണില്‍ ഇത് ആറായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീം ഇത്തവണ മത്സരിക്കാനുണ്ട് എന്നതാണ് ഏറെ സവിശേഷത. എസ്ബിഎഫ് , ബാസ്‌കോ, ലോര്‍ഡ്‌സ് എന്നിവയാണ് മറ്റു നവാഗതര്‍.
പത്തു ടീമുകളിലായി 350ഓളം പെണ്‍കുട്ടികള്‍ ഇത്തവണ രംഗത്തുണ്ട്.
.ഇതില്‍ എട്ടുപേര്‍ വിദേശതാരങ്ങളാണ്. നാല് വിദേശതാരങ്ങളെ അണിനിരത്തുന്ന ഗോഗുലം തന്നെയാണ് ഇത്തവണയും ഗ്ലാമര്‍ ടീം. മറ്റു കളിക്കാരികളില്‍ 16 ഓളം താരങ്ങള്‍ ദേശീയ കുപ്പായമണിഞ്ഞവരാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത 75 ഓളം പേര്‍ മത്സരിക്കാനുണ്ട്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. കേരള വിമന്‍സ് ലീഗിലെ വിജയികള്‍, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന, ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.
കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കേരള വിമന്‍സ് ലീഗ് അരങ്ങേറുക. എല്ലാ 46 മത്സരങ്ങളും സംപ്രേഷണം ചെയ്യും.
പ്രോത്സാഹന സമ്മാനമായി ജേതാക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക്ര ഒരു ലക്ഷം രൂപയും നല്‍കും.
ടീമുകള്‍ , ബ്രാക്കറ്റില്‍ ക്യാപ്റ്റന്മാര്‍ :
ഗോകുലം കേരള എഫ്‌സി (കാശ്മീന) , ഡോണ്‍ ബോസ്‌കോ എഫ്എ(രേഷ്മ പി), കേരള യുണൈറ്റഡ് എഫ് സി (സാന്ദ്ര), കടത്തനാട് രാജാ എഫ്എ (അശ്വതി),, ലൂക്കാ സോക്കര്‍ ക്ലബ്ബ് (വര്‍ഷ), കേരളാ ബ്ലാസ്‌റ്റേഴ്‌സ്് എഫ്‌സി (മാളവിക), ലോര്‍ഡ്‌സ് എഫ്എ (അതുല്യ) , കൊച്ചി വൈഎംഎഎ, എമിറേറ്റ്‌സ് എസ് സി (അനു .ടി) , എസ് ബി എഫ്എ പൂവാര്‍ (ലിയ പോള്‍) , ബാസ്‌കോ ഒതുക്കുങ്ങള്‍ ശ്രീലക്ഷ്മി) ( എന്നിവയാണ്
എഎഫ്‌സി ഏഷ്യന്‍ വിമന്‍സ് കപ്പ് 2022, അണ്ടര്‍ 17 വിമന്‍സ് വേള്‍ഡ് കപ്പ് എന്നീ മത്സരങ്ങളില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അതൊരു പ്രത്യേത പ്രചോദനമായിരിക്കും.കേരള വിമന്‍സ് ലീഗിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ രാംകോ സിമന്റ്‌സ് ആണ്. നിവിയ ആണ് ഒഫീഷ്യല്‍ ബോള്‍ ആന്‍ഡ് കിറ്റ് പാര്‍ട്ണര്‍. റെഡ് എഫ് എം 93.5 ആണ് ഒഫീഷ്യല്‍. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ആണ് ഒഫീഷ്യല്‍ മെഡിക്കല്‍ പാര്‍ട്ണര്‍.
രാംകോ ജനറല്‍ മാനേജര്‍ എ. ഗോപകുമാര്‍, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, കെഎഎഫ് ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, സ്‌കോര്‍ലൈന്‍ ഡയറക്ടര്‍ മിന്നാ ജയേഷ്, പ്ലേ വെല്‍ സ്‌പോര്‍ട്‌സ് സിഇഒ ചെന്താമരാക്ഷന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker