LATESTNATIONAL

രാജ്യം കോവിഡ് ഭീതിയില്‍ത്തന്നെ; 17.5 ലക്ഷം രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ മരണം 853

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി.
രോഗബാധിതകരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 37,364 ആയി ഉയര്‍ന്നു. 2.13 ശതമാനമാണ് രോഗത്തെ തുടര്‍ന്ന് രാജ്യത്തെ മരണ നിരക്ക്.
ഇതോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 11,45,630 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവില്‍ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

Tags

Related Articles

Back to top button
Close
Close