കൊച്ചി : ലോകോത്തര ഫാഷന്‍ ബ്രാന്‍ഡായ മാക്സിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറും കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ദേശീയപാതയ്ക്ക് സമീപം പാലാരിവട്ടത്ത്് 23,808 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്റ്റോര്‍ പ്രശസ്ത ചലച്ചിത്രതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.
മാക്സ് ഷോറുമുകള്‍ ഫാഷന്റെയും വിലക്കുറവിന്റെയും ഷോപ്പിങിന്റെ നവ്യാനുഭവമാണ് നല്‍കുന്നതെന്ന് ഹണി റോസ് പറഞ്ഞു. കേരളത്തിലെ 52 മത്തെയും കൊച്ചിയിലെ എട്ടാമത്തെയും ഷോറുമാണ് പുതിയതായി തുറന്നത്.
വരും വര്‍ഷത്തില്‍ കേരളത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന 100 സ്റ്റോറുകളുടെ തുടക്കമാണ് ഓണത്തോട് അനുബന്ധിച്ച് പാലാരിവട്ടത്തെ ഷോറുമിന്റെ ഉദ്ഘാടനത്തിലൂടെ തുടങ്ങിയിരിക്കുന്നതെന്ന് മാക്്സ് റീജിയണല്‍ ബിസിനസ് ഹെഡ് അനീഷ് കുമാര്‍ പറഞ്ഞു.
200 നഗരങ്ങളില്‍ സാന്നിധ്യമുള്ള മാക്സ് കുടുതല്‍ സ്റ്റോറുകള്‍ തുറന്ന് വസ്ത്രവിപണിയിലെ സ്വാധീനം വികസിപ്പിക്കുകയാണ്. മാക്സിമം സ്റ്റൈല്‍ മിനിമം ്രൈപസ് എന്ന പുതിയ ബ്രാന്‍ഡിങിലൂടെയാണ് കൊച്ചിയിലെ ഷോറും മികച്ച റീട്ടെയ്ല്‍ അനുഭവം നല്‍കുന്നത്. വസ്ത്രശേഖരങ്ങളുടെ ഒരു ലക്ഷത്തിലധികം കളക്ഷനുകളുമായിട്ടാണ് കൊച്ചിയിലെ ഷോറും ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ കളക്ഷന്‍ 129 മുതലും യുവാക്കളുടെ പ്രത്യേക കളക്ഷന്‍ 199 രൂപ മുതലും തുടങ്ങുന്നു. കൂടാതെ ഫുട് വെയര്‍, ആക്സസറികള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശ്രേണിയും മാക്സ് ഒരുക്കിയിട്ടുണ്ട് സ്ത്രങ്ങളും വസ്ത്രങ്ങളോട് കൂടിയ ഏറ്റവും വലിയ കലാ നിര്‍മ്മിതി ഇന്ത്യ ആന്റ് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരത്തിന് പരിഗണിക്കപ്പെടുകയാണെന്ന്് മാക്്സ് കേരള റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജിത്തു ടി.എസ് പറഞ്ഞു.