LATESTNATIONALTOP STORY

രാജ്യത്ത് ഇന്നലെ 48,786 പേര്‍ക്ക് കോവിഡ്

രാജ്യത്ത് ഇന്നലെ 48,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 61,588 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 5,23,257 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികില്‍സയിലുള്ളത്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനയുണ്ട്. ആറുശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം 45,951 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

അതേസമയം ആയിരത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേര്‍ മരിച്ചു. മരണ നിരക്ക് 1.31 ശതമാനമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ കേരളത്തിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker