LATESTNATIONALTOP STORY

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു. 24 മണിക്കൂറിനിടെ 26,041 പേർക്ക് രോഗം സ്ഥിരീകരിച്ചു. 276 പേർ മരണമടഞ്ഞു.

 

കഴിഞ്ഞ ദിവസത്തെതിലും 8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായത് രാജ്യത്ത് ആശ്വാസ കണക്കായി. രോഗമുക്തി നിരക്ക് 97.78% ആയി ഉയർന്നു.

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 3,29,31,972 ആയി. 38,18,362 വാക്‌സിൻ ഡോസുകളാണ് 24 മണിക്കൂറിനുള്ളിൽ നൽകിയത്. ഇതേടെ ആകെ വാക്‌സിനേഷൻ 86.01 കോടിയായി. 22,69,42,725 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker