ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 67,708 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി.
നിലവില്‍ 8,12,390 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. 63,83,442 പേര് രോഗം ഭേദമാകുകയോ ആശുപത്രി വിടുകയോ ചെയ്തു. 680 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,11,266 ആയി.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന് ലഭ്യമാക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.