LATESTNATIONALTOP STORY

രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗബാധ, 4,120 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,120 പേര്‍ ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു.

3,52,181 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,37,03,665 പേര്‍ക്ക്. ഇതില്‍ 1,97,34,823 പേര്‍ രോഗമുക്തരായി. 2,58,317 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.

 

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,72,14,256 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 37,10,525 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 46,781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,805 പേര്‍ രോഗമുക്തരായി. 816പേര്‍ മരിച്ചു. 5,46,129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 52,26,710 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007പേരാണ് ആകെ മരിച്ചത്. 46,00196 പേരാണ് ആകെ രോഗമമുക്തരായത്.

കര്‍ണാടകയില്‍ 39,998 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,752 പേരാണ് രോഗമുക്തരായത്. 517 പേര്‍ മരിച്ചു. 20,53,191 പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം ബാധിച്ചത്. 20,368പേര്‍ ആകെ മരിച്ചു. 14,40,621 പേരാണ് ആകെ രോഗമുക്തരായത്. 5,92,182 പേര്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button