LATESTNATIONALTOP STORY

രാജ്യത്ത് കൊവിഡ് വ്യാപനവും മരണവും കുറയുന്നു; ഇന്നലെ 38,792 പേര്‍ക്ക് രോഗബാധ, 624 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 38,792 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,09,46,074 ആയി ഉയര്‍ന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,11,408 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 41,000 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,01,04,720 ആയി ഉയര്‍ന്നു.

നിലവില്‍ 4,29,946 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 39 കോടിയിലേക്ക് അടുക്കുകയാണ്. 38,76,97,935 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,14,441 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker