LATESTBREAKING NEWSNATIONALTOP STORY

രാജ്യത്ത് കോവിഡ് മരണം നാല് ലക്ഷം കടന്നു: 24 മണിക്കൂറില്‍ രോഗബാധിതര്‍ കൂടുതല്‍ കേരളത്തില്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങൾ ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്.

രാജ്യത്തുടനീളം 3,04,58,251 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 2,94,88,918 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേർ രോഗമുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 34,00,76,232 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കേരളമൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്. കേരളത്തിൽ ഇത് 12868 ആണ്.

അതേസമയം, സ്ഥാനത്ത് ഇന്നലെ 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker