BREAKING NEWSLATESTNATIONAL

രാജ്യത്ത് കോവിഡ് വ്യാപനം റെക്കോര്‍ഡില്‍; വിദേശത്തേക്ക് കടന്ന് സമ്പന്നര്‍

സുനാമി എന്ന് ഉപമിക്കപ്പെടുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് രാജ്യത്ത് അറിയാന്‍ കഴിയുന്നത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നത് കാരണം കരിഞ്ചന്തയില്‍ നിന്ന് പോലും ഓക്‌സിജന്‍ വാങ്ങി ബന്ധുക്കളുടെ ജീവന്‍ നിലനിര്‍ത്തേണ്ടി വരുന്ന കാഴ്ചയാണ് രാജ്യത്ത് പല സംസ്ഥാനങ്ങളിലും. ഏറ്റവും വലിയ മരുന്ന് കയറ്റുമതി രാജ്യമായ ഇന്ത്യ ഇന്ന് മറ്റു രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കേണ്ടി വരികയാണ്.
തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗബാധാ നിരക്ക് റെക്കോര്‍ഡ് ആയ 3,52,991ല്‍ എത്തി. മരണ നിരക്ക് 2,800 ല്‍ എത്തിയിരിക്കുകയാണ്. കുന്നുകണക്കിനു കൂടുന്ന മൃതദേഹങ്ങളും മറ്റും വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ സംഗതി നിരുത്തരവാദിത്തപരമായാണ് കൈകാര്യം ചെയ്യുന്നതെന്ന് പരക്കെ പരാതിയും ഉയരുന്നുണ്ട്.
ലോകത്തോട് ഇന്ത്യ സഹായം അഭ്യര്‍ത്ഥിച്ച് കരയുമ്പോള്‍ നാടുവിടുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.ഞായറാഴ്ച മാത്രം 349,691 ആയിരുന്നു പുതിയ രോഗികള്‍. മരണം 2,767ഉം.ഈ സാഹചര്യത്തില്‍ ശനിയാഴ്ച മാത്രം 12 സര്‍വീസുകളാണ് ദുബൈയിലേക്ക് നിറയെ യാത്രക്കാരുമായി പോയത്.ചാര്‍ട്ടര്‍ സേവനങ്ങള്‍ ആവശ്യപ്പെട്ട് ‘എന്‍ത്രാള്‍ ഏവിയേഷനും’ ലഭിച്ചത് നിരവധി അന്വേഷണങ്ങള്‍. യാത്രക്കാരുടെ ആവശ്യം കൂടിയതോടെ വിദേശങ്ങളില്‍നിന്ന് വിമാനങ്ങള്‍ എത്തിച്ച് ആവശ്യം പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ചാര്‍ട്ടര്‍ സ്ഥാപനങ്ങള്‍.
13 സീറ്റുള്ള വിമാനം മുംബൈയില്‍നിന്ന് ദുബൈയിലേക്ക് 38,000 ഡോളറാണ് (28.45 ലക്ഷം രൂപ) നിരക്ക് ഈടാക്കുന്നത്. ആറു സീറ്റുള്ള വിമാനമാകുമ്പോള്‍ 31,000 ഡോളറും (23.20 ലക്ഷം രൂപ). തുക എത്രയായാലും ഇന്ത്യ വിട്ടാലേ രക്ഷയുള്ളൂവെന്ന് ഇവര്‍ കരുതുന്നു.സംഘങ്ങളായി സ്വയം ചേര്‍ന്ന് വിമാനങ്ങള്‍ ഒന്നായി വാടകക്കെടുത്ത് ദുബൈയിലേക്കും തായ്‌ലന്‍ഡിലേക്കും മറ്റും നാടുപിടിക്കുന്നത് കൂടിവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനിടെ മാത്രം എട്ടു സ്വകാര്യ വിമാനങ്ങളാണ് ബ്രിട്ടനിലേക്ക് പറന്നത്. ഒമ്പതുമണിക്കൂര്‍ യാത്രക്ക് 138,000 ഡോളര്‍ (1.03 കോടി രൂപ) ആണ് ഇത്തരം വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള നിരക്ക്. ഇതും ഇതിലേറെയും നല്‍കിയാലും കോവിഡില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റു വഴിയില്ലെന്നാണ് അതിസമ്പന്നരുടെ കാഴ്ചപ്പാട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker