LATESTBREAKING NEWSNATIONALTOP STORY

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 2.09 ലക്ഷം കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2.09 ലക്ഷം പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ 2.34 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിടത്തു നിന്ന് വലിയ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 18,31,268 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 94.37 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗികളുടെ എണ്ണത്തിലെ കുറവനുസരിച്ചു പോസിറ്റിവിറ്റി നിരക്കി (ടിപിആർ)ലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 15.77 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആർ. പ്രതിവാര രോഗബാധ നിരക്ക് 15.75 ശതമാനവുമാണ്. ഇന്നലെയിത് യഥാക്രമം 14.5 ശതമാനവും 16.4 ശതമാനവും ആയിരുന്നു.

അതേസമയം, കേരളത്തിൽ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. കഴിഞ്ഞ നാല് ദിവസമായി അരലക്ഷത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. 49.89 ശതമാനമാണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker