BREAKINGNATIONAL
Trending

രാജ്യത്ത് നോണ്‍സ്റ്റോപ്പ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി, മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ദില്ലി: രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പരിഹസിച്ചു. ഉക്രൈന്‍, ഗാസ യുദ്ധങ്ങള്‍ നിര്‍ത്തിയ മോദിക്ക് പേപ്പര്‍ ലീക്ക് തടയാന്‍ സാധിക്കുന്നില്ലെന്നും സര്‍ക്കാരിന് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടാം ഭരത് ജോഡോ യാത്രയില്‍ എല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാര്‍ത്ഥികള്‍ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈലാക്കി. ഇത് മാറണം എന്നാണ് ആവശ്യം.നിലവില്‍ ഉള്ള രീതി മാറ്റണം. ജനം ഇരിക്കുന്നത് ഒരു ദുരന്തത്തിന് മുകളിലാണ്.ഈ സര്‍ക്കാര്‍ ഒറ്റ കാലില്‍ ആണ് മുന്നോട്ട് പോകുന്നത്. ബിഹാര്‍ സംഭവത്തില്‍ ആരാണോ ഉത്തരവാദി, അതില്‍ അന്വേഷണം നടക്കണം. ബിജെപി ലബോറട്ടറികള്‍ ആണ് തട്ടിപ്പിന്റെ പ്രഭവകേന്ദ്രമെന്നും രാഹുല്‍ ആരോപിച്ചു. നിലവില്‍ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ട്, ഇനി മുന്നോട്ട് പോകുമ്പോള്‍ കാര്യങ്ങള്‍ രസകരം ആകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button