ചെറിയ പനി മുതൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്ന്. ഇപ്പോഴിതാ പാരാസെറ്റാമോളും ഗ്യാസ്ട്രബിളിനുള്ള പാൻ Dയുമടക്കമുള്ള മരുന്നുകളാണ് നിലവാരമില്ലാത്തവായുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ട് നിർമാതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു.കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രിതാവായ CDSCO ആണ് മരുന്നുകളുടെ പരിശോധന നടത്തുന്നത്. അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുന്ന 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ആന്റിബയോട്ടിക് ക്ലാവം 625 എന്ന പേരിൽ വ്യാജനും വിപണിയിലുണ്ട്.
കാൽസ്യം , വിറ്റമിൻ ഡി സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ അൻപതിലധികം മരുന്നുകളാണ് നിലവാരമില്ലാത്തവയുടെ പട്ടികയിലുള്ളത്. ചില നിർമാതാക്കളുടെ മരുന്നുകളാണ് നിലവാരമില്ലാത്തവയായി കണ്ടെത്തിയിട്ടുള്ളത്.