LATESTNATIONALTOP STORY

രാജ്യത്ത് 1.34 ലക്ഷം പുതിയ കൊവിഡ് രോഗികള്‍; 2887 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.34 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. 1,34,154 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2887 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 17,13,413 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,37,989 പേര്‍ രോഗബാധിതരായി മരിച്ചു. രാജ്യത്ത് ഇതിനകം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,10,43,693 ആയി ഉയര്‍ന്നു. രണ്ടുമുതല്‍ 18 വസുവരെയുളള കുട്ടികളില്‍ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ വൈകാതെ കുട്ടികളിലും വാക്സിന്‍ വിതരണം ആരംഭിക്കാനാകും.

Related Articles

Back to top button