NATIONALLATEST

രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കോവിഡ്

 


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 68,898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,05,824 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 983 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,849 ആയി.രാജ്യത്ത് നിലവില്‍ 6,92,028 പേരാണ് ചികില്‍സയിലുള്ളത്. 21,58,947 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ വരെ 3,34,67,237 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 8,05,985 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

Related Articles

Back to top button