BREAKING NEWSLATESTNATIONALNEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 കോവിഡ് പോസിറ്റീവ് കേസുകള്‍

ന്യൂഡല്‍ഹി: കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റദിവസക്കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14,516 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഒറ്റദിവസത്തില്‍ പതിനയ്യായിരത്തോളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തുടര്‍ച്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച് വരികയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 3,95,048 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 375 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 12,948 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു എന്നതാണ് ആശ്വാസം നല്‍കുന്ന കാര്യം. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2,13,830 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,68,269 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

Related Articles

Back to top button