LATESTNATIONALTOP STORY

രാജ്യത്ത് ഇന്നലെ മാത്രം 53,476 പേര്‍ക്ക് കോവിഡ് ‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അഞ്ചുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്നലെ 53,476 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,17,87,534 ആയി ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 251 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,692 ആയി ഉയര്‍ന്നു. നിലവില്‍ 3,95,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 26,490 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,31,650 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 5,31,45,709 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button