BREAKING NEWSKERALA

രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ആയിഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ഇവര്‍ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിപ്രകാരമാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷദ്വീപ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അറസ്റ്റ് ഭയന്ന് ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണ്. താന്‍ ജനങ്ങളെ പ്രകോപിക്കാനായല്ല ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും ആയിഷ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
ലക്ഷദ്വീപ് പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയക്കുകയുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker