രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്. വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. അതേസമയം എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസ്സമില്ല.
Related Articles
Check Also
Close