ENTERTAINMENTBOLLYWOOD

രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസ്; നടി ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് പൊലീസ്

രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസിൽ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശിൽപ്പ ഷെട്ടിക്ക് പങ്കുള്ളത് സമ്പന്ധിച്ച് നിലവിൽ തെളിവില്ലെന്നും അന്വേഷന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് ബോളിവുഡ് ലോകത്ത് നിന്ന് എത്തുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സിനിമമേഖല അഴുക്കുചാലാണെന്ന് താൻ നേരത്തെ പറഞ്ഞതെന്നായിരുന്നു കങ്കണ റണൗട്ടിന്റെ പ്രതികരണം.രാജ് കുന്ദ്രയ്‌ക്കെതിരെ നടി പൂനം പാണ്ടെ നേരത്തെ തന്നെ ക്രിമിനൽ കേസ് നൽകിയിരുന്നു. രാജ്കുന്ദ്ര നഗ്‌നയായി അഭിനയിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി.

അതേസമയം നടി രാഖി സാവന്ദ്, ഗായകൻ മിൽക്കാ സിങ് എന്നിവർ കുന്ദ്രയ്ക്ക് പിന്തുണയുമായെത്തി. തിങ്കളാഴ്ച അറസ്റ്റിലായ കുന്ദ്രയെ ജൂലൈ 23 വരെ മുംബൈ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പൊലീസ്‌കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നീലചിത്രങ്ങൾ നിർമ്മിച്ച് മൊബൈൽ ആപ്പ് വഴിപ്രദർശിപ്പിച്ചന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് 9 പേരെ നേരത്തെ ബോംബെ പൊലീസ് അസ്റ്റ് ചെയ്തിരുന്നു. നീലചിത്രനിർമ്മാണ മാഫിയസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്‌

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker