LATESTKERALALOCAL NEWSMALAPPURAM

രാത്രി കോളനിയിലെത്തിയ പി.വി അൻവറിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; തനിക്കു നേരെയുണ്ടായത് വധശ്രമമെന്ന് എം.എൽ.എ

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനി സന്ദര്‍ശനത്തിനെത്തിയ പി.വി അന്‍വര്‍ എം.എല്‍.എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. . ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ അസമയത്ത് എത്തിയത് ദുരുദ്ദേശത്തോടെ യാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയെ തടഞ്ഞത്.

മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എം.എല്‍.എ എത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എം.എല്‍.എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

പി.വി അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അതേസമയം തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമം. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി വരുംവഴിയാണ് തടഞ്ഞതെന്നും എം.എല്‍.എ ആരോപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker