തൃശൂര്‍ മണ്ണുത്തിയില്‍ ബസിന് മുകളിലിരുന്ന് വിവാഹസംഘത്തിന്റെ സാഹസികയാത്ര. സംഭവത്തില്‍ ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍, ബസിന് മുകളില്‍ കയറിയ വിവാഹസംഘത്തിലെ മൂന്ന് യുവാക്കള്‍ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബസിലെ എയര്‍ഹോള്‍ വഴി മുകളിലേക്ക് കയറിയ യുവാക്കള്‍ ദേശീയപാതയിലൂടെയടക്കം അപകടകരമായി യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍. മണ്ണുത്തിയില്‍ നിന്ന് ചിറയ്ക്കക്കോട് ഭാഗത്തേക്ക് വരുമ്പോഴാണ് മറ്റ് യാത്രക്കാര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. യുവാക്കള്‍ക്കെതിരേ അപകടകരമായി യാത്ര ചെയ്തതിനും, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ സഹായിച്ചതിനുമാണ് കേസ്
55 Less than a minute