KERALABREAKING NEWSLATEST

രാഹുലിനെതിരായ പരാമര്‍ശം ; മാപ്പു ചോദിച്ച് ജോയ്‌സ് ജോര്‍ജ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സ്ത്രീകള്‍ക്കുമെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്. അനുചിതമായ പരാമര്‍ശങ്ങളാണ് തന്നില്‍ നിന്നുണ്ടായത്. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കും സ്ത്രീകള്‍ക്കുമെതിരായ ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ് ജോര്‍ജിന്റെ ഖേദപ്രകടനം

Related Articles

Back to top button