BREAKINGKERALA
Trending

‘രാഹുലിന്റെ കളവ് തെളിയിക്കുന്നതാണ് പുതിയ സിസിടിവി ദൃശ്യങ്ങള്‍, കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു’

vindanതിരുവനന്തപുരം: രാഹുലിന്റെ കളവ് തെളിയിക്കുന്നതാണ് പുതിയ സിസിടിവി ദൃശ്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൂര്‍ണമായി പൊളിഞ്ഞു പാളീസായി എന്നും എം വി ഗോവിന്ദന്‍ പരിഹാസരൂപേണ പറഞ്ഞു. കൊണ്ടുപോയത് എന്റെ വസ്ത്രമാണെന്ന് പറഞ്ഞത് തെറ്റെന്ന് വ്യക്തമായി. കളവില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഓരോന്ന് മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
വയനാട് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ഉള്ള ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവത്തില്‍, വിവിധ രീതിയിലുള്ള ആനുകൂല്യങ്ങള്‍ കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. ജനങ്ങളെ അപമാനിക്കുന്ന പരസ്യമായ രീതിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ കളളപ്പണത്തിന് പൈലറ്റ് പോയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു പ്രതികരിച്ചത്.
കോണ്‍ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തില്‍ പുതിയ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിന്റെ അകത്തുള്ള ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കെഎസ്‌യു നേതാവായ ഫെന്നി നൈനാന്‍ നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
ഫെന്നി ട്രോളി ബാഗ് വെച്ച കാറില്‍ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പോയതെന്നു ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാര്‍ രാഹുല്‍ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് ആ കാറില്‍ പോയില്ലെന്നാണ് സിപിഎം ഉയര്‍ത്തുന്ന വാദം.

Related Articles

Back to top button