BREAKINGKERALA
Trending

രാഹുലിന്റെ നേതൃത്വത്തില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതി, നിയമപദേശം തേടിയ ശേഷം തുടര്‍നടപടി

പാലക്കാട് : യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ പൊലീസ് ഇന്ന് തുടര്‍ നടപടി സ്വീകരിക്കും. നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയ ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടു. ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. രാവിലെ 7.30നു ട്രോളി ബാഗുമായി പാലക്കാട് കോട്ടമൈതാനിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്.
അതെ സമയം വനിതാ നേതാക്കളുടെ മുറിയില്‍ പോലീസ് അതിക്രമിച്ചു കടന്നെന്ന് ചൂണ്ടിക്കാട്ടി തുടര്‍പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം കോണ്‍?ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തു.
അതിനിടെ, കോണ്‍?ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ ദൃശ്യങ്ങളുമായി സിപിഎം രം?ഗത്തെത്തി. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു സിപിഎം.

Related Articles

Back to top button