KERALABREAKING NEWS

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്

ഇരട്ടയാര്‍(ഇടുക്കി): കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു.
പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജിന്റെ ആക്ഷേപം.
‘പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും ജോയ്‌സ് പറഞ്ഞു.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. തിങ്കളാഴ്ച ഇരട്ടയാറില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
അതേസമയം, അവനവന്റെ സ്വാഭാവമാണ് മറ്റുള്ളവര്‍ക്കെന്ന് ജോയ്‌സ് തെറ്റിദ്ധരിച്ചതാകുമെന്ന് വിഷയത്തെ കുറിച്ച് പ്രതികരണം ആരായവേ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.
അശ്ലീല മനസ്സിന്റെ ഉടമയായ ഒരു മ്ലേച്ഛനാണ് താന്‍ എന്നു കൂടി ജോയ്‌സ് തെളിയിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ ഈയൊരു പദപ്രയോഗത്തിലൂടെ വിമര്‍ശിക്കാന്‍ ജോയ്‌സിന് എന്താണ് യോഗ്യതയെന്നും ഡീന്‍ ആരാഞ്ഞു.
എം.എം. മണി മുന്‍പും ഇതുപോലെയൊക്കെയുള്ള പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എം.എം. മണിയെ സുഖിപ്പിക്കലാണ് ജോയ്‌സ് ജോര്‍ജിന്റെ ഇടുക്കിയിലെ രാഷ്ട്രീയം. ജോയ്‌സ് ജോര്‍ജിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Related Articles

Back to top button