BREAKING NEWSKERALA

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: പോലീസ് വിശദമായ അന്വേഷണം തുടങ്ങി

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പി.യുടെ വയനാട് ഓഫീസ് എസ്.എഫ്. ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് സി.ഐ.എന്‍.എ. സന്തോഷിനാണ് അന്വേഷചുമതല.സംഭവം നടന്ന് നാലാം ദിവസമാണ് പോലീസ് ആദ്യമായി ഓഫീസിലെത്തി വിശദമായ മഹസര്‍ തയ്യാറാക്കുന്നത്. ഓഫീസ് ജീവനക്കാരില്‍ നിന്ന് വിശദമായ മൊഴിയെടുത്തു.
ആക്രമണത്തില്‍ പോലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പി. മനോജ് അബ്രാഹം ഇന്ന് വയനാട്ടിലെത്തും. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും .ഇതു വരെ 29 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വിശദമായ അന്വേഷണത്തിന് ശേഷം പ്രതികരിക്കാനാകൂവെന്ന് സി.ഐ. എന്‍. എ സന്തോഷ് പറഞ്ഞു.ഇതിനിടെ കൂടുതല്‍ യു.ഡി.എഫ്. നേതാക്കള്‍ വയനാട്ടിലെത്തിയിട്ടുണ്ട്. 30ന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടികളും ഡി.സി.സി. തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker