BREAKING NEWSNATIONAL

‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും, രാഹുലിന് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്നും നളിന്‍ ആരോപിച്ചു. മയക്കുമരുന്ന് ഇടപാടുകാരുമായി രാഹുലിന് അടുത്ത ബന്ധമുണ്ട്. രാഹുല്‍ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. പല മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹുബ്ബി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. അതേസമയം രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായിരുന്നു. എന്നാല്‍ ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കുതാ ഛാപ്’എന്ന പ്രയോഗം നടത്തിയതായിരുന്നു വിവാദം. ഈ ട്വീറ്റിനെതിരെ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker