BREAKINGKERALA

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി, സ്റ്റേഷനില്‍ ഹാജരാകേണ്ട

തിരുവനന്തപുരം: പാലക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി. നവംബര്‍ 13 വരെ സ്റ്റേഷനില്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിന് ഇളവ് അനുവദിച്ചത്.
കഴിഞ്ഞ എട്ടാം തീയതി യു.ഡി.എഫ്. യുവജനസംഘടനകള്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്ന് മ്യൂസിയം പോലീസ് അറസ്റ്റുചെയ്ത കേസില്‍ രാഹുല്‍ റിമാന്‍ഡിലായിരുന്നു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
എന്നാല്‍, പാലക്കാട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇളവു നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും കാണിച്ച് പോലീസ് ഹര്‍ജിയെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് അവ?ഗണിച്ചാണ് കോടതി നിലവില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button