LATESTKERALA

രാഹുൽ​ഗാന്ധി ഇന്ന് കേരളത്തിൽ

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഊർജ്ജിതമാകുന്നതിനിടെ, കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ യുഡിഎഫ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട ചർച്ചകൾ നടത്തും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും രാഹുൽ ​ഗാന്ധി സംബന്ധിക്കും കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാവും രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി കെ. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് , ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നിയമസഭ സീറ്റുവിഭജനമാവും പ്രധാനവിഷയം. പിന്നീട് വണ്ടൂർ ,നിലമ്പൂർ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker