LATESTNATIONAL

രാഹുൽ ഗാന്ധിയുടെ വിശ്വസ്ത രുചി ഗുപ്ത കോൺഗ്രസ് വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ (എന്‍എസ്‌യുഐ) ചാര്‍ജുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത പാര്‍ട്ടി വിട്ടു. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണു തീരുമാനത്തിനു പിന്നിലെന്ന് രുചി വ്യക്തമാക്കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവര്‍ പാര്‍ട്ടി വിടുന്നത്.

രുചിയെ രാഹുല്‍ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. തന്റെ സ്ഥാനം രാജിവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് വിടുകയാണെന്നും രുചി ദേശീയ വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങള്‍ക്കു കാലതാമസം സൃഷ്ടിക്കുന്നതു കെ.സി.വേണുഗോപാലാണ്. പാര്‍ട്ടി പ്രസിഡന്റിന് മുന്നിലേക്ക് പല വിഷയങ്ങളും എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button