തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കേരളീയം വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വന്‍തോതില്‍ ധനസമാഹരണം ഈ സാഹചര്യത്തില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ധനപ്രതിസന്ധിയെത്തുടര്‍ന്ന് പദ്ധതി ചെലവുകള്‍ പകുതി വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടന്നത്. എല്ലാവര്‍ഷവും കേരളീയം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
42 Less than a minute