LATESTBREAKING NEWSNATIONALTOP STORY

റഷ്യന്‍ വാക്‌സിന് ഇന്ത്യയില്‍ അനുമതി

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക്കിന് ഇന്ത്യയില്‍ അംഗീകാരത്തിന് ശുപാര്‍ശ. ഡോ. റെഡ്ഡീസ് ആണ് സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മിക്കുക.ഇന്നു ചേര്‍ന്ന സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റിയാണ് സ്പുട്‌നിക് 5 വാക്‌സിന് അംഗീകാരത്തിനുള്ള ശുപാര്‍ശ നല്‍കിയത്. അനുമതിയായാല്‍ രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ആവും സ്പുട്‌നിക്ക്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകള്‍.

Related Articles

Back to top button