BREAKING NEWSWORLD

റഷ്യയില്‍ വവ്വാലുകളില്‍ മറ്റൊരുതരം കൊറോണ വൈറസ്; മനുഷ്യരെ ബാധിക്കാന്‍ ശേഷി

വാഷിങ്ടന്‍: കോവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2 ഉള്‍പ്പെടുന്ന സാര്‍ബികോവൈറസ് ഉപകുടുംബത്തില്‍പ്പെട്ട പുതിയ തരം കൊറോണ വൈറസിനെ റഷ്യയിലെ വവ്വാലുകളില്‍ വാഷിങ്ടന്‍ സ്റ്റേറ്റ് സര്‍വകലാശാലാ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഖോസ്റ്റ–2 എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെതിരെ നിലവിലെ വാക്‌സീനുകള്‍ ഫലപ്രദമല്ല. സ്‌പൈക് പ്രോട്ടീനുകളുപയോഗിച്ചാണ് ഇവ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറുക. ഖോസ്റ്റ–1 എന്ന പേരില്‍ മറ്റൊരു വകഭേദവും കണ്ടെത്തി. ഇവ മനുഷ്യര്‍ക്ക് അത്ര അപകടകാരിയല്ല.
സാര്‍സ് കോവ് 2 വൈറസ് ഖോസ്റ്റ 2 പോലുള്ള വൈറസുകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് അപകടകാരികളായ വകഭേദങ്ങള്‍ക്കു വഴിവയ്ക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker