BREAKING NEWSWORLD

റഷ്യയില്‍ സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി; 8 മരണം, പ്രാണരക്ഷാര്‍ഥം താഴേക്ക് ചാടി വിദ്യാര്‍ഥികള്‍

മോസ്‌കോ: റഷ്യന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെപ്പ്. സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റതായി ആര്‍ ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെല്‍മറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.
തിങ്കളാഴ്ച കാലത്ത് 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തില്‍ കയറി വാതില്‍പൂട്ടി. മറ്റു ചിലര്‍ പ്രാണരക്ഷാര്‍ഥം സര്‍വകലാശാലയുടെ ജനാല വഴി പുറത്തോട്ട് ചാടുകയായിരുന്നു,
വിദ്യാര്‍ഥികള്‍ ജനാല വഴി പുറത്തോട്ട് ചാടുന്നതിന്റെ ദൃശ്യങ്ങളും ആര്‍ ടി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ജനാലവഴി ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker