സെന്റ് പീറ്റേഴ്സ്ബര്‍ഗ് :ക്രെസ്റ്റോവ്സ്കി ദ്വീപിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ റഷ്യയുടെ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ സജീവമായി .
നിര്‍ണായക പോരാട്ടത്തില്‍ ഹോം ഗ്രൗണ്ടില്‍ റ,ഷ്യ ഏക ഗോളിന് ഫിന്‍ലാന്റിനെ പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമില്‍ അലക്സി മിറാന്‍ചുക്കിന്റെ ഗോളിലാണ് റഷ്യ ഗ്രൂപ്പ് ബി യില്‍ ആദ്യ പോയിന്റ്് സ്വന്തമാക്കി . ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിനോട് ഏകപക്ഷിയമായ മുന്നു ഗോളുകള്‍ക്ക് തോറ്റ റഷ്യയ്ക്ക് ഈ വിജേെയത്താ ഇനി രണ്ടാം റൗണ്ട് പ്രതീക്ഷിക്കാം
കളി തുടങ്ങി മു്ന്നാം മിനിറ്റില്‍ തന്നെ ഫിന്‍ലാന്റ് പോഹയാന്പാലോയിലൂടെ മുന്നിലെത്തിയെങ്കിലും വാര് ഗോള്‍ അനുവദിച്ചില്ല. റെയ്താലയുടെ ക്രോസില്‍ പോഹയന്പാലോ ഹെഡ്ഡറിലൂടെ ഗോള്‍ നേടിയെങ്കിലും വീഡിയോ റിവ്യുവില്‍ ഓഫ് സൈഡ് ആണെന്നു വ്യക്തമായതോടെ റഷ്യയുടെ പ്രതീക്ഷ ഉയര്‍ന്നു. പത്താം മിനിറ്റിലും 14ാം മിനിറ്റിലും ഗോള്‍ എന്നുറപ്പിച്ച ശ്രമങ്ങള്‍ വിഫലമായെങ്കിലും റഷ്യ പോരാട്ട വീര്യം തുടര്‍ന്നു.
ആദ്യ മിനിറ്റിലെ ഞെട്ടലിനു ശേഷം ആത്മവിശ്വാസം തിരിച്ചു കിട്ടിയ റഷ്യ ഇടവേളയ്ക്കു പിരിയുന്നതിനു മുന്‍പ് സ്യൂബയുടെ പാസില്‍ അലകസി മിറാന്ചുക്കിലൂടെ ഗോള്‍ കണ്ടെത്തി. സ്യുബയില് നിന്നും പന്തുമായി പെനാല്‍്ട്ടി ബോക്സിനകത്തേക്ക് ഫിന്‍ലാന്റ് കളിക്കാരെ ഡ്രിബിള്‍ ചെയ്തു കയറിയ മിറാന്‍ചുക്ക് രണ്ടാം പോസ്റ്റിന്റെ വലത്തെ മൂലയിലേക്ക് പന്ത് മനോഹരമായി കോരിയിട്ടു. ഫിന്‍ലാന്റ് ഗോളി ഹിരാഡ്കി ഫുള്‍ ലെ്ങ്ത്തില് ഉയര്‍ന്നു ചാടിയെങ്ിലും പന്ത്ില്‍ തൊടുവാന്‍ പോലും കഴിഞ്ഞില്ല. 2012നു ശേഷം യൂറോയില്‍ റഷ്യയുടെ ആദ്യ ജയം ആണിത്.
ബെല്‍ജിയത്തിനെതിരെ കളിച്ച ടീമില്‍ നിന്നും കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചെസോവ് വരുത്തിയ മൂന്നു മാറ്റങ്ങള്‍ ക്ലിക്ക് ചെയ്തുവെന്നു മത്സരഫലം അടിവരയിട്ടു.
നിലവില്‍ ബി ഗ്രൂപ്പില്‍ ഒരു വിജയം നേടി ഫിന്‍ലന്‍ഡ് മൂന്നാം സ്ഥാനത്ത് ആണ്, റഷ്യ ഗ്രൂപ്പില്‍ ്െബല്ജിയത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കരുത്തരായ ഡെന്മാര്ക്കിനെ ഏക പക്ഷമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഫിന്‍ലന്‍ഡ് യൂറോ കപ്പില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്, എന്നാല്‍ മറുവശത്ത് റഷ്യ കരുത്തരായ ബെല്ജിയതിനോടാണ് ആദ്യ മത്സരത്തില്‍ അടിയറവ് പറഞ്ഞത്, ഇതോടെ റഷ്യയ്ക്ക് ഫിന്‍ലാന്റിനെതിരായ മത്സരം ജയിച്ചെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുള്ളു. .
റഷ്യ നേടിയ ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ അടുത്ത മത്സരങ്ങള്‍ നിര്‍ണായകമായി. മുന്നു പോയിന്റുമായി ബല്‍ജിയം, റഷ്യ, ഫിന്‍ലാന്റ് ടീമുകള്‍ ഒപ്പത്തിനൊപ്പം നില്ക്കുന്നു. ബെല്‍ജിയത്തിനെതിരെ വിജയിച്ചാല്‍ ഡെന്മാര്ക്കിനും മൂന്നു പോയിന്റ് ലഭിക്കും.