കൊച്ചി : സംസ്ഥാനത്തെ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പായ റിച്ച് മാക്സ് ജ്വല്ലറി ബിസിനസ് മേഖലയിലേക്കും പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ജ്വല്ലറി ഷോറൂം ഭ വാലത്ത് ജ്വല്ലറി ഭ എന്ന പേരില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനം അരംഭിച്ചു.
കേരളത്തിനു പുറമേ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 50 വലിയ ഷോറൂമുകളും 100 മിനി ഷോറൂമുകളുമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു. മിനി ജ്വല്ലറിയെന്ന ന്യൂതന കണ്‍സെപ്റ്റിലൂടെ 2030 നുള്ളില്‍ സംസ്ഥാനത്തു മാത്രമായി 50 ഷോറൂമുകള്‍ തുടങ്ങും.
സ്വര്‍ണ്ണാഭരണ വിപണന രംഗത്ത് വിവിധ ഉപഭോത്കൃത സൗഹൃത ്പദ്ധതികള് നടപ്പാക്കും. ശുദ്ധമായ സ്വര്‍ണ്ണം കുറഞ്ഞ പണിക്കൂലിയില്‍ നല്‍കുകയാണ് ലക്ഷ്യം . ഇ എം ഐ വ്യവസ്ഥയില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മാര്‍ക്കറ്റിംഗ് ആന്റ് കണ്‍സല്‍ട്ടന്‍സി, ഇന്‍ഷൂറന്‍സ് , ഹോം അപ്ലയന്‍സസ് എന്നീ എന്നീ ബിസിനസ് മേഖലകളിലേക്കും റീച്ച് മാക്സ്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. റിച്ച് മാക്സ് നിധി കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലൂടെ ഗോള്‍ഡ് ലോണ്‍ , പ്രോപ്പര്‍ട്ടി ലോണ്‍ , ഹോം ലോണ്‍ , ഈസി ലോണ്‍ , വാഹന വായ്പ എന്നീ സേവനങ്ങളും ലഭ്യമാക്കുന്നു.