BREAKINGKERALA
Trending

റിമാന്‍ഡില്‍ 11 ദിവസം; ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

തലശ്ശേരി: കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വെള്ളിയാഴ്ച വിധി പറയും. ഒക്ടോബര്‍ 29-നാണ് ദിവ്യ അറസ്റ്റിലായത്. 11 ദിവസമായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.
ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂര്‍ നീണ്ട വാദം നടത്തിയിരുന്നു. കേസ്ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കളക്ടറോട് എ.ഡി.എം കുറ്റസമ്മതം നടത്തിയതെന്തിനെന്നാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. ഇല്ലെങ്കില്‍ വീണ്ടും ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാം. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുക, തെളിവ് ശേഖരണം പൂര്‍ത്തിയാകുക തുടങ്ങിയ കഴിഞ്ഞാല്‍ ഈ കോടതിയില്‍നിന്നുതന്നെ ജാമ്യം കിട്ടാന്‍ സാധ്യതയേറും.

Related Articles

Back to top button