ENTERTAINMENTMALAYALAM

റിമി ടോമിയുടെ മസില്‍ കണ്ടിട്ടുണ്ടോ? ദാ കണ്ടോ… ഇനി കണ്ടില്ലാ എന്ന് ആരും പറയരുത്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലും റിമി സജീവമാണ്. ഇപ്പോഴിതാ റിമി പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.കൈ ഉയര്‍ത്തിപ്പിടിച്ച് മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായിക്കഴിഞ്ഞു. ഇതിനു മുന്‍പും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.
ലോക്ഡൗണിന്റെ ആദ്യ കാലത്ത് ജിമ്മില്‍ പോകാന്‍ സാധിക്കാതെ വന്നതോടെ റിമി ഫ്‌ലാസ്‌ക് കയ്യില്‍ പിടിച്ച് ഡംബെല്‍ ആക്കി വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. മൈക്ക് പിടിച്ച് അംഗചലനങ്ങളൊന്നുംതന്നെയില്ലാതെ പാട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പതിവ് ഗായിക സങ്കല്പത്തിന് മാറ്റംകൊണ്ടുവന്ന താരമാണ് റിമി.
തലമുടി പോണിടൈല്‍ കെട്ടി പാവാടയും ബ്ലൗസും ധരിച്ച് ടിവി ഷോകളില്‍ കണ്ടിരുന്ന റിമി ഇന്ന് ആളാകെ മാറിയിരിക്കുന്നു. നടിമാരെ വെല്ലുന്ന മേക്ക് ഓവറാണ് ഇന്ന് താരത്തിന് സംഭവിച്ചിരിക്കുന്നത്.
ഫാഷന്റെ കാര്യത്തില്‍ നടിമാര്‍ക്കൊപ്പംതന്നെ താരം പിടിച്ചുനില്‍ക്കുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker