TECHMOBILE

റിയല്‍മി എക്‌സ്7 മാക്‌സ് 5ജിയും സ്മാര്‍ട്ട് ടിവി 4 കെയും പുറത്തിറങ്ങി

കൊച്ചി: മികച്ച സാങ്കേതിക മേന്മകളോടെ റിയല്‍മി എക്‌സ് 7 മാക്‌സ് 5ജി ഫോണും സ്മാര്‍ട്ട് ടിവി 4കെയും പുറത്തിറങ്ങി. രാജ്യത്ത് ആദ്യമായി മീഡിയാടെക് ഡൈമന്‍സിറ്റി 1200 5ജി പ്രൊസസര്‍ റിയല്‍മി എക്‌സ്7 മാക്‌സ് 5ജിയുടെ പ്രത്യേകതയാണ്. 120ഹെഡ്‌സ് സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലേ ആണ് ഫോണിന്റെത്. 50വോട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ്, 4500 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും റിയല്‍മി എക്‌സ്7 മാക്‌സ് 5ജിയുടെ പ്രത്യേകതതന്നെ. 8ജിബി ഃ128 ജിബിഫോണിന് 26,999 രൂപയാണു വില. 12ജിബിഃ 256ജിബി ഫോണിന് 29,999 രൂപയും. ഫഌപ്കാര്‍ട്ട്.കോമിലും പ്രധാന സ്‌റ്റോറുകളിലും ലഭ്യമാണ്.
നെക്സ്റ്റ് ജെന്‍ ടെലിവിഷനാണ് റിയല്‍മി സ്മാര്‍ട്ട് ടിവി 4കെ. 43, 50 ഇഞ്ചുകളിലായി ലഭ്യമായ ടിവിയില്‍ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ ടെക്‌നോളജിയും ഡോള്‍ബി അറ്റ്‌മോസും ഉപയോഗിച്ചിരിക്കുന്നു. മികച്ച ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന ടെലിവിഷന് ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനുണ്ട്. 43 ഇഞ്ചിന് 27,999 രൂപയും 50 ഇഞ്ചിന് 39,999 രൂപയുമാണു വില.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker