BUSINESSBUSINESS NEWSGADGETSTECH

റിയല്‍മി 9ഐ 5ജി, ബഡ്‌സ് ടി100 എന്നിവ വിപണിയില്‍

കൊച്ചി: ആകര്‍ഷകമായ രൂപകല്‍പ്പനയുമായി റിയല്‍മിയുടെ 5ജി റോക്ക്സ്റ്റാര്‍ സ്മാര്‍ട്ട് ഫോണ്‍, ബഡ്‌സ് ടി100 എന്നിവ പുറത്തിറങ്ങി. ലേസര്‍ ലൈറ്റ് രൂപകല്‍പ്പന, 8.1 എംഎം നേരിയ 5000 എംഎഎച്ച് ബാറ്ററി, 90ഹെഡ്‌സ് അള്‍ട്ര സ്മൂത്ത് ഡിസ്‌പ്ലേ, 50എംപി എഐ ട്രിപ്പിള്‍ ക്യാമറ തുടങ്ങിയവ റിയല്‍മി 9ഐ 5ജിയുടെ പ്രത്യേകതകളാണ്. 11 ജിബി വരെ ഡൈനാമിക് റാം വിപുലീകരണ സാങ്കേതികത (ഡിആര്‍ഇ) ഇതിന്റെ പ്രത്യേകതയാണ്. 4ജിബി64ജിബിക്ക് 14,999 രൂപയും 6ജിബി128ജിബിക്ക് 16,999 രൂപയുമാണ് വില.
10എംഎം ഡൈനാമിക് ബാസ് ഡ്രൈവര്‍, 28 മണിക്കൂര്‍ പ്ലേബാക്ക് സമയം, 102ഡിബി വോള്യം ബൂസ്റ്റ് മോഡ് തുടങ്ങിയ സവിശേഷതകളുമായാണ് റിയല്‍മി ടെക്ക്‌ലൈഫ് ബഡ്‌സ് ടി100 വിപണിയില്‍ എത്തുന്നത്. 1499 രൂപയാണ് വില. 2 മണിക്കൂര്‍ ഉപയോഗം 10 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിങ് കൊണ്ട് സാധ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker