TECHMOBILE

റിയല്‍മി8 5ജി ഫോണുകള്‍ പുറത്തിറങ്ങി

കൊച്ചി: ഏറെ കാര്യക്ഷമതയും സാങ്കേതിക മികവുമുള്ള 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി റിയല്‍മി. മീഡിയടെക് ഡൈമന്‍സിറ്റി 700 5ജി പ്രൊസസര്‍ ഉപയോഗിച്ച് റിയല്‍മി8 5ജിയാണ് കമ്പനി പുറത്തിറക്കിയത്. രൂപകല്‍പ്പനകൊണ്ടും ഡിസ്‌പ്ലേ കൊണ്ടും വ്യത്യസ്തമാണ് റിയല്‍മി8 5ജി. ഡ്യുവല്‍ 5ജി സ്റ്റാന്‍ഡ്‌ബൈ, മികച്ച ബാറ്ററി, നിലവാരമുള്ള ക്യാമറ തുടങ്ങിയവയും റിയല്‍മി 8 5ജിയുടെ പ്രത്യേകതയാണ്.
8.5എംഎം സൂപ്പര്‍ സ്ലിം ആണ് റിയല്‍മി8 5ജിയുടെ രൂപകല്‍പ്പന. 90ഹെര്‍ട്‌സ് അള്‍ട്രാസ്മൂത്ത് 6.5 ഇഞ്ച് ഡിസ്‌പ്ലേ, 48 എംപി നൈറ്റ്‌സ്‌കേപ്പ് ക്യാമറ, 16എംപി എഐ ബ്യൂട്ടി സെല്‍ഫി ക്യാമറ തുടങ്ങിയവയും റിയല്‍മി8 5ജിയുടെ പ്രത്യേകതയാണ്. റാം അധികമില്ലാത്തതിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന് പുതിയ റാം വികസിപ്പിക്കല്‍ സാങ്കേതികത ഫോണില്‍ ഉപയോഗിക്കുന്നു. ഇതുപ്രകാരം ഫോണിലെ സ്‌റ്റോറേജ്/റോം വെര്‍ച്വല്‍ റാമായി പ്രവര്‍ത്തിക്കുന്നു.
4ജിബി+128ജിബിക്ക് 14,999 രൂപയും 8ജിബി+ 128ജിബിക്ക് 16,999 രൂപയുമാണു വില. ഏപ്രില്‍ 28 ഉച്ചയ്ക്ക് രണ്ടു മുതല്‍ ഫഌപ്കാര്‍ട്ട്.കോം, റിയല്‍മി.കോം എന്നിവയിലും മറ്റു പ്രധാന ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമായിരിക്കും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker