BREAKING NEWSKERALALATEST

റിസര്‍വേഷനില്ലാത്ത തീവണ്ടികളില്‍ ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റ്

ചെന്നൈ: റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ ഇന്ന് മുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇന്‍ മൊബൈല്‍(യു.ടി.എസ്.) ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാവും. ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക്(ജെ.ടി.ബി.എസ്.) കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനമായി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ഇതുസംബന്ധിച്ച് നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു.
കണ്ണൂര്‍-കോയമ്പത്തൂര്‍(06607/06608), എറണാകുളം-കണ്ണൂര്‍(06305/06306), കണ്ണൂര്‍-ആലപ്പുഴ(06308/06307), കോട്ടയം-നിലമ്പൂര്‍ റോഡ്(06326/06325), തിരുവനന്തപുരം-എറണാകുളം(06304/06303), തിരുവനന്തപുരം-ഷൊര്‍ണൂര്‍(06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി(02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി(062850/06849), ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട(06089/06090), തിരുവനന്തപുരം-ഗുരുവായൂര്‍(06342/06341), നാഗര്‍കോവില്‍-കോട്ടയം (06366), പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പള്ളി(06844/06843) എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ചമുതല്‍ യു.ടി.എസ്., സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുക.
അതുപോലെ റെയില്‍വേ സ്റ്റേഷനുപുറത്ത് സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ജെ.ടി.ബി.എസ്. ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തിക്കും. 2020 മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സീസണ്‍ ടിക്കറ്റുകളില്‍ 20 ദിവസം സഞ്ചരിക്കാന്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ പുതുക്കുമ്പോള്‍ അവ പുനഃസ്ഥാപിച്ചു കിട്ടും. റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവര്‍ത്തിക്കും.
മംഗളൂരു-കോയമ്പത്തൂര്‍(06324/06323)നാഗര്‍കോവില്‍-കോയമ്പത്തൂര്‍(06321/06322) എന്നീ തീവണ്ടികളില്‍ ഈ മാസം പത്തുമുതലാണ് ജനറല്‍ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനുശേഷം പൂര്‍ണമായും റിസര്‍വ്ഡ് കോച്ചുകളായി സര്‍വീസ് നടത്തിയിരുന്ന തീവണ്ടികളില്‍ ഘട്ടം ഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ 25നാണ് തീരുമാനിച്ചിരുന്നത്. കേരളത്തില്‍ കൂടുതല്‍ പാസഞ്ചര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നതുസംബന്ധിച്ച പ്രഖ്യാപനം ദീപാവലിക്കുശേഷമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker